ശ്വാസകോശരോഗികളുടെ ശ്രദ്ധയ്ക്ക്

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ദീ​ർ​ഘ​സ്ഥാ​യി​യാ​യ ഗു​രു​ത​ര രോ​ഗ​മാ​ണ് ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മ​ണ​റി ഡി​സീ​സ് (സിഒ പിഡി). പു​ക​വ​ലി, കു​ട്ടി​ക്കാ​ല​ത്തെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ, പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ൾ എ​ന്നിവ​യും രോ​ഗ​കാ​ര​ണ​ങ്ങ​ളി​ലു​ണ്ട്. വി​ട്ടു​മാ​റാ​ത്ത​തും കാ​ല​ക്ര​മേ​ണ വ​ര്‍​ധി​ക്കു​ന്ന​തു​മാ​യ ശ്വാ​സം​മു​ട്ട​ല്‍, ക​ഫ​കെ​ട്ട്, ചു​മ എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.

പുക, പൊടി
പു​ക, വാ​ത​ക​ങ്ങ​ള്‍, പൊ​ടി​പ​ട​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യോ​ടു​ള്ള സ​മ്പ​ര്‍​ക്കം ഈ ​രോ​ഗാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പു​ക​വ​ലി​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും സി.​ഒ.​പി.​ഡി.​ക്കു​ള്ള കാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​ഥ​മ​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു. ലോ​ക​ത്ത് മ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ്യ മൂ​ന്നു കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സി.​ഒ.​പി.​ഡി. ഗ്ലോ​ബ​ല്‍ ബ​ര്‍​ഡെ​ന്‍ ഓ​ഫ് ഡി​സീ​സ​സ് എ​സ്റ്റി​മേ​റ്റ​്സ് (GBD) പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ മാ​ര​ക രോ​ഗ​ങ്ങ​ളി​ല്‍ സിഒപിഡി ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു.

ഗുരുതരമായാൽ
* ശ്വാ​സ​കോ​ശ അ​ണു​ബാ​ധ
* ഹൃ​ദ്രോ​ഗ​ങ്ങ​ൾ
*ശ്വാ​സ​കോ​ശ​ധ​മ​നി​ക​ളി​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം * വി​ഷാ​ദ​രോ​ഗം….എ​ന്നി​വ​യ്ക്കു
സാ​ധ്യ​ത.
ഇ​ൻ​ഹേ​ല​ർ
ഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താണ്. അതു ശ​രി​യാ​യ രീ​തി​യി​ലാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നു​ള്ള​ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​തു​മാ​ണ്.
പോഷകസമൃദ്ധമായ ഭക്ഷണം
നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ള​വി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് നി​ല​നി​ർ​ത്തേ​ണ്ട​തു പ്ര​ധാ​നം. പോ​ഷ​ക​ക്കു​റ​വു​ള്ള രോ​ഗി​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ന​ല​കു​ന്ന​ത് ശ്വാ​സ​കോ​ശ​പേ​ശി​ക​ൾ ദൃ​ഢ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും ജീ​വി​ത​ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.
സിഒപിഡി രോ​ഗി​ക​ള്‍ ചെ​യ്യേ​ണ്ട​ത്
* ഊ​ര്‍​ജ​സ്വ​ല​രാ​യി​രി​ക്കു​ക
* കൃ​ത്യ​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ക
* ആ​രോ​ഗ്യ​ക​ര​വും പോ​ഷ​ക​പ്ര​ധാ​ന​വു​മാ​യ ഭ​ക്ഷ​ണ​ശീ​ലം
* കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഡോ​ക്ട​റെ
കാ​ണു​ക
* പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പ്പെ​ടു​ക്കു​ക
* ശ്വാ​സ​കോ​ശ​രോ​ഗ പു​ന​ര​ധി​വാ​സ പ​രി​പാ​ടി​യി​ലെ പ​ങ്കാ​ളി​ത്തം
* പു​ക​യും വി​ഷ​വാ​ത​ക​ങ്ങ​
ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം
ഒ​ഴി​വാ​ക്ക​ൽ
* കോ​വി​ഡ് രോ​ഗ​സാ​ധ്യ​ത
കു​റ​യ്ക്കു​ക
പുകവലി ഉപേക്ഷിക്കാം
* പു​ക​വ​ലി പൂ​ർ​ണ​മാ​യും
ഒ​ഴി​വാ​ക്കു​ക
* പൊ​ടി, പു​ക എ​ന്നി​വ​യി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ക. പു​ക ശ്വ​സി​ക്കേ​ണ്ടി​വ​രു​ന്ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ സു​ര​ക്ഷാ​ക​വ​ച​ങ്ങ​ൾ
ഉ​പ​യോ​ഗി​ക്കു​ക. പാ​കം ചെ​യ്യു​ന്ന​തി​നാ​യി എ​ൽ​പി​ജി, ബ​യോ​ഗ്യാ​സ്, സൗ​രോ​ർ​ജം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.
ശ്വസനവ്യായാമം വീട്ടിൽ
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ജീ​വി​ത​ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ശ്വ​സ​ന വ്യാ​യാ​മ മു​റ​ക​ളും വീ​ട്ടി​ൽ ത​ന്നെ​യു​ള്ള ന​ട​ത്ത​വും മ​റ്റു ല​ഘു​വ്യാ​യാ​മ​ങ്ങ​ളും ഉ​പ​കാ​ര​പ്ര​ദം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം &
കേരള ഹെൽത് സർവീസസ്

Related posts

Leave a Comment