ഒരു അഡാര് ലവ് എന്ന സിനിമയിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനമാണ് ഇപ്പോള് ചര്ച്ചാവിഷയം. റിലീസ് ചെയ്ത് മണിക്കൂറുകള്ക്കകം യൂട്യൂബില് ട്രെന്ഡിംഗ് ലിസ്റ്റില് ഒന്നാമതെത്തിയ പാട്ട് ഡിസ് ലൈക്കുകള് കൊണ്ടാണ് ശ്രദ്ധേയമായത്. 75000 ലൈക്കുകള് പാട്ടിന് ലഭിച്ചപ്പോള് ലഭിച്ച ഡിസ് ലൈക്കുകളുടെ എണ്ണം 4.5 ലക്ഷമാണ്. ഇതിനോടകം 50 ലക്ഷത്തിലധികം ആളുകള് ഗാനം കണ്ടു കഴിഞ്ഞു.
പാട്ട് റിലീസ് ആയതോടെ നടി പ്രിയ വാര്യരെക്കുറിച്ചുള്ള ട്രോളുകളും സോഷ്യല് മീഡിയിയില് സജീവമായിരുന്നു. പ്രിയയെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഡിസ് ലൈക്ക് ചെയ്തതെന്നായിരുന്നു ചിലരുടെ ഭാക്ഷ്യം. ഡിസ് ലൈക്കുകളുടെ എണ്ണം കൂടിയതോടെ പ്രിയയോടുള്ള ദേഷ്യം സിനിമയോടു കാണിക്കരുതെന്ന് അഭ്യര്ഥിച്ച് സംവിധായകന് ഒമര് ലുലു തന്നെ രംഗത്തെത്തിയിരുന്നു.
എന്നാല് ഈ ഡിസ് ലൈക്കുകളെയെല്ലാം ലൈക്കുകളായി കാണുകയാണു ഗാനം ആലപിച്ച സത്യജിത്ത്. ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനത്തിന്റെ വരികളും നവാഗതനായ സത്യജിത്തിന്റേതാണ്. ഡിസ് ലൈക്കുകളെക്കുറിച്ച് സത്യജിത്ത് പറയുന്നതിങ്ങനെ…ഈ ഡിസ് ലൈക്കുകളെ ഞാന് പോസിറ്റീവായി തന്നെയാണു കാണുന്നത്.
കാരണം എന്തിന്റെ പേരിലായാലും എന്റെ പാട്ടിനെ കുറിച്ച് ആളുകള് സംസാരിക്കും. കൂടുതല് ആളുകള് പാട്ടിനെ കുറിച്ച് അറിയാന് തുടങ്ങും. ഒരു മൊബൈല് വീഡിയോയില് ഒതുങ്ങിയിരുന്ന മനുഷ്യനായിരുന്നു ഞാന്. ഇപ്പോള് എന്റെ പാട്ട് എല്ലാവരും കേള്ക്കുന്നുണ്ട്. അതില് സന്തോഷമേയുള്ളൂ. അതുകൊണ്ട് ഈ ഡിസ് ലൈക്കുകളെ എല്ലാം ലൈക്കുകളായി കാണാനാണ് എനിക്കിഷ്ടം.
‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനം ഞാന് കുറച്ചു നാളുകള്ക്കു മുന്പ് എഴുതിയതായിരുന്നു. നമുക്ക് ഔട്ട്പുട്ട് ഇല്ലാത്തതിനാല് കയ്യില് വച്ചിരുന്നതാണ്. സിനിമയില് മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനത്തില് തന്നെയായിരുന്നു ഈ പാട്ടെഴുതിയിരുന്നത്. പിന്നെ, ഷാന് റഹ്മാനുമായി കമ്പയിന് ചെയ്തു ട്യൂണ് ചെയ്തു.
നമ്മള് സംസാരിക്കുന്ന വാക്കുകള് ചേര്ത്ത് അല്പം പുതുമയോടെ ഒരു പാട്ടെഴുതാന് ഞാന് നോക്കി. ഈ ഗാനം സ്വീകരിച്ചവരുമുണ്ട്, അല്ലാത്തവരുമുണ്ട്. ഇത് മലയാള സിനിമയില് എന്റെ എക്സ്പെരിമെന്റല് വര്ക്കാണ്. ഇത് ആളുകള്ക്ക് ഇഷ്ടമായില്ലെങ്കില് അടുത്ത സിനിമയില് കൂടുതല് നന്നാക്കാന് ശ്രമിക്കും.
ജാസി ഗിഫ്റ്റിന്റെ ‘ലജ്ജാവതിയേ’ എക്സ്പെരിമെന്റല് വര്ക്കായിരുന്നല്ലോ. എന്നിട്ടും അത് നമ്മള് മലയാളികള് സ്വീകരിച്ചു. ഞാനും ഒരു പരീക്ഷണം നടത്താന് ശ്രമിച്ചു. പക്ഷേ, ഇങ്ങനെ എഴുതിയാലേ പറ്റൂ, അങ്ങനെ എഴുതിയാലേ പറ്റൂ എന്നൊക്കെ മലയാളി മനസ്സില് കുറിച്ചിട്ടിട്ടുണ്ട്. നല്ല അഭിപ്രായം പറയുന്നവര്ക്കു മാത്രമല്ല. മോശം അഭിപ്രായങ്ങളും ആളുകള്ക്ക് എന്നെ വിളിച്ച് അറിയിക്കാം.
കരുതിക്കൂട്ടിയാണോ ഇത്രയും ഡിസ് ലൈക്കുകളെന്നു ഒരു സൈഡില് ഞാന് ചിന്തിക്കുന്നുണ്ട്. ആയിരിക്കാം. പക്ഷേ, ഉറപ്പു പറയുന്നില്ല. സംശയം മാത്രം. ഒരു പരിധിവരെ പുതുമയെ സ്വീകരിക്കാന് കഴിയാത്തതിനാലാണ്. പ്രേക്ഷകന്റെ പിന്തുണയോടെ മാത്രമേ നമുക്ക് മുന്നോട്ട് പോകാന് കഴിയൂ. സത്യജിത്ത് പറയുന്നു.