എന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടുകയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ചിത്രച്ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്നമാണ് എന്ന് പറയാതിരിക്കാന്‍ പറ്റില്ല.
പക്ഷേ ഞാന്‍ വന്ന വഴി മറക്കുന്ന ആളല്ല. വിജയന് ചേട്ടനെ സംബന്ധിച്ചിടത്തോളം എന്റെ തുടക്കത്തില്‍ ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ്.
അദ്ദേഹത്തിന്റെ കമ്പനിയില്‍ ആദ്യമായി സംഗീതം ചെയ്യാന്‍ അവസരം തന്നു. അവരുടെ വീട്ടില്‍ തന്നെ പലപ്പോഴും താമസിച്ചിട്ടുണ്ട്. എന്റെ സംഗീതം നന്നാക്കാന്‍ വേണ്ടി ഞാനെന്റെ അമ്മയെയും കൂട്ടി പോയിട്ടാണ് അവിടെ താമസിച്ചിട്ടുള്ളത്.
വിജയന് ചേട്ടനും ചിത്രച്ചേച്ചിയും എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരെക്കുറിച്ച് ഏതെങ്കിലും ഒരു ഷോയില്‍ നെഗറ്റീവ് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
വിജയന് ചേട്ടന്റെ സൈഡില്‍ നിന്നു ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് അത് ശരിയായിരിക്കും. എന്റെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങളും ശരിയായിരിക്കും.
തെറ്റും ശരിയും പലപ്പോഴും ഓരോരുത്തരുടെയും കാഴ്ചപാടിന് അനുസരിച്ചായിരിക്കും. അതുകൊണ്ട് അദ്ദേഹം തെറ്റുക്കാരനാണൈന്ന് ഞാന്‍ പറയില്ല. അദ്ദേഹത്തോട് ദേഷ്യമോ അലോസരമോ ഒന്നും ഇപ്പോള്‍ തോന്നുന്നില്ല.-എം. ജയചന്ദ്രന്