‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന വാചകത്തോടെ സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോ വെച്ച് നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് സംഗീത സംവിധായകന് എം.ജയചന്ദ്രന്.
താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും തന്റെ മതം സംഗീതമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ അയ്യപ്പ സ്വാമി ഭക്തനാണ്. 35 വര്‍ഷമായി ശബരിമലയില്‍ പോകുന്നയാളാണ് താന്‍. അയ്യപ്പസ്വാമിയുടെ ഭക്തനാണ്. താന്‍ വിശ്വസിക്കുന്നത് ‘തത്വമസി’യിലാണെന്നും ജയചന്ദ്രന് വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരമൊരു പ്രസ്താവന താന്‍ ഒരിടത്തും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിരവധി താരങ്ങളുടെ പേരില്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
നേരത്തെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് ജില്ലാ കളക്ടര്‍ ടി.വി അനുപമ വിശദീകരണം ചോദിച്ചിരുന്നു.
എം.ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല …THIS IS TO MAKE IT ABSOLUTELY CLEAR THAT I HAVE NEVER MADE SUCH A STATEMENT ANYWHERE…..I am not part of any political party or brand & my religion is music…I am a devotee of Ayyappa swami & I have been to Sabarimala thirty five times…
I believe in Tatvamasi & hence wish peace to prevail for us to get spiritually enlightened.I WANT TO UNDERLINE THAT I HAVE NOTHING TO DO WITH THIS FALSE PROPAGANDA..
ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍, ഫെയ്സ്ബുക്ക്, മറ്റ് സ്പെയ്സുകള്‍ എന്നിവയില്‍ റൗണ്ടുകള്‍ ചെയ്യുന്നു … ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ല. ഭാഗമല്ല. എന്റെ മതം സംഗീതം … ഞാന്‍ അയ്യപ്പ സ്വാമി ഭക്തനാണ്…. ഞാന്‍ തത്വാമാസിയില് വിശ്വസിക്കുന്നു, അതിനാല്‍ നമ്മെ ആത്മീയമായി പ്രകാശിപ്പിക്കാന്‍ സമാധാനം ആഗ്രഹിക്കുന്നു.