ആലപ്പുഴ: രാഷ്ര്ടീയ പ്രേരിതമായി മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ ജനകീയ ഇടപെടല്‍ ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് എം. ലിജു പറഞ്ഞു. റവന്യു വകുപ്പിലെ അഴിമതി സ്ഥലമാറ്റങ്ങള്‍ക്കെതിരെ എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.ആര്. പ്രകാശന് ആലപ്പുഴ കളക്ടറേറ്റില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെപിസിസി ജനറല്‍ സെക്രട്ടറി സി.ആര്. ജയപ്രകാസ്, എ.എ. ഷുക്കൂര്‍ എക്സ് എംഎല്‍എ, എന്എസ്യു ദേശീയ സെക്രട്ടറി എസ്. ശരത്, എന്‍ജിഒ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. മോഹനചന്ദ്രന്, എ.ജെ. സെബാസ്റ്റ്യന്‍, ടി.ഡി. രാജന്, പി.എം. സുനില്‍, എന്‍.എസ്. സന്തോഷ്, ബി. വിജയകുമാര്‍ കെ. ചന്ദ്രകുമാര്‍, ഇല്ലത്തുശ്രീകുമാര്, പി. വേണു, കെ. സുഖലാല്‍, എന്നിവര്‍ പ്രസംഗിച്ചു.