കായംകുളം: നല്ല ചൂട് ദോശ കഴിക്കാമെന്ന് വിചാരിച്ചാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വൈദ്യുത മന്ത്രി മണിയാശാന് വഴിയോരത്ത് വണ്ടി നിര്‍ത്തിയത്.
കായംകുളം വിഠോബാ ക്ഷേത്രത്തിനു സമീപത്തെ രാമാനന്ദ പൈയുടെ കടയായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാല്‍ ആശാന്റെ ആശ നടന്നില്ല. ആശാന് കടയുടെ മുമ്പില്‍ വണ്ടി ചവിട്ടുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. രാമാനന്ദ പൈ കച്ചവടം കഴിഞ്ഞ് കടയടച്ച് പോയതാണ് ആശാന് തിരിച്ചടിയായത്.
ഒടുവില്‍ നിരാശനായ മന്ത്രി കായംകുളം പച്ചക്കറി മാര്‍ക്കറ്റിലെത്തി ഒരാഴ്ചത്തേക്കുള്ള പച്ചക്കറിയും വാങ്ങി തലസ്ഥാനത്തേക്കു മടങ്ങുകയായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് രാമാനന്ദ പൈയുടെ കടയിലെത്തി ദോശ കഴിച്ചതിന്റെ രുചി നാവിന്തുമ്പില് സൂക്ഷിച്ച് എത്തിയ ആശാന് ദോശ തിന്നാനാവാത്ത സങ്കടത്തോടെ മടക്കവും.