രാജേന്ദ്രൻ പറയുന്നത് അ​സം​ബ​ന്ധ​വും പോ​ക്രി​ത്ത​ര​വും; രാ​ജേ​ന്ദ്ര​ന്‍ ഭൂ​മി കൈ​യേ​റി​യ​താ​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് റവന്യുവകുപ്പെന്ന് എം.എം. മണി

 

ഇ​ടു​ക്കി: ദേ​വി​കു​ളം മു​ന്‍​എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന് വീ​ടൊ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ന് പി​ന്നി​ല്‍ താ​ന​ല്ലെ​ന്ന് എം.​എം. മ​ണി. ഇ​തി​ന് പി​ന്നി​ല്‍ താ​നാ​ണെ​ന്ന് പ​റ​യു​ന്ന​ത് അ​സം​ബ​ന്ധ​വും പോ​ക്രി​ത്ത​ര​വു​മാ​ണെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.

അ​ത് എ​ന്‍റെ പ​ണി​യ​ല്ല. താ​ന്‍ ആ​രോ​ടും അ​ങ്ങ​നെ ചെ​യ്യാ​റി​ല്ല. രാ​ജേ​ന്ദ്ര​ന്‍ ഭൂ​മി കൈ​യേ​റി​യ​താ​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് റ​വ​ന്യ​വ​കു​പ്പാ​ണ്.

പ​ഴ​യ എം​എ​ല്‍​എ സ്ഥാ​നം ഉ​പ​യോ​ഗി​ച്ച് വ​ല്ല ത​ട്ടി​പ്പ് ന​ട​ത്തി​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് റ​വ​ന്യു വ​കു​പ്പാ​ണ്. ഞാ​ന്‍ അ​ങ്ങ​നെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​നി പ​റ​യു​ക​യു​മി​ല്ല.

അ​യാ​ള്‍ കു​ടി​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ മോ​ശം പ​ണി​യാ​ണ് കാ​ണി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച പ​ണി ചെ​യ്യാ​തെ പി​റ​പ്പി​ല്ലാ​ത്ത പ​ണി​യാ​ണ് കാ​ണി​ച്ച​തെ​ന്നും എം.​എം. മ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment