കോഴിക്കോട്: സാഹിത്യം പടിയിറങ്ങിയതോടെ സിനിമയിൽ കുറ്റവാളികളുടെ സാന്നിധ്യം കൂടിയെന്നു സാഹിത്യകാരൻ എം. മുകുന്ദൻ. പണ്ടു വലിയ നോവലുകൾ ഏറെയും സിനിമയാക്കുന്ന പ്രവണതയുണ്ടായിരുന്നു.നോവലുകൾ സിനിമയായിരുന്ന കാലത്ത് ഇന്നത്തെ പോലുള്ള അനിഷ്ട സംഭവങ്ങൾ നടന്നിരുന്നില്ല.
ഇന്നു നോവലുകൾ സിനിമയാക്കാൻ ആർക്കും താത്പര്യമില്ല. ബി. ഗിരിരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ.കെ. ജയകുമാർ ഭീമ ബാലസാഹിത്യ അവാർഡ് കെ. രാജേന്ദ്രന് വിതരണം ചെയ്തു. 18 വയസിന് താഴെയുള്ള കുട്ടികളുടെ കൃതിക്ക് ഏർപ്പെടുത്തിയ സ്വാതികിരൺ സ്മാരക പുരസ്കാരം മാസ്റ്റർ എം.എം. കാളിദാസന് വേണ്ടി അച്ഛൻ മോഹനൻ ഏറ്റുവാങ്ങി.