ജോസിന്റെ തീരുമാനം തെറ്റ് ! കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം; പാലായില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കാന്‍ തയ്യാറെന്ന് കെ എം മാണിയുടെ മരുമകന്‍…

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ എം മാണിയുടെ മരുമകന്‍ രംഗത്ത്.

ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്ന് മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എംപി ജോസഫ് പറഞ്ഞു.

കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാമെന്നും എംപി ജോസഫ് പറഞ്ഞു.

കോട്ടയത്ത് ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ജോസ് വിഭാഗം തീരുമാനിച്ചത്.

39 വര്‍ഷത്തെ യുഡിഎഫ് ബന്ധം വിച്ഛേദിച്ചാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് പോകുന്നത്. രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി പറഞ്ഞെങ്കിലും ഒഴിവ് വരുന്ന സീറ്റിന്റെ അവകാശമുന്നയിക്കുമെന്നാണ് സൂചന.

നിയമസഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഇടതുമുന്നണി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന.

Related posts

Leave a Comment