പരീക്ഷ ജയിച്ചവർമതി; കണ്ടക്ടർമാർക്ക് പിന്നാലെ എം പാനൽ ഡ്രൈവർമാരുടെ പിടിക്കാൻ ലിസ്റ്റ് ചോദിച്ച് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ എം പാനൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ പട്ടിക നൽകണമെന്ന് ഹൈക്കോടതി കോർപ്പറേഷനോട് ആവശ്യപ്പെട്ടു. പിഎസ്‌സി ലിസ്റ്റിലുള്ള ഡ്രൈവർമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. കേസ് ഇനി പരിഗണിക്കുന്പോൾ പട്ടിക സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.

അടുത്തിടെ പിഎസ് സി ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടർമാരുടെ ഹർജി പരിഗണിച്ച് എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് 4,071 താത്കാലിക കണ്ടക്ടർമാരെ കോർപ്പറേഷന് പിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർമാരും കോടതിയെ സമീപിച്ചത്.

കണ്ടക്ടർമാരെ പിരിച്ചുവിടാനുള്ള ഉത്തരവിന് കോർപ്പറേഷൻ രണ്ടുമാസം സാവകാശം തേടിയെങ്കിലും രൂക്ഷ വിമർശനം ഉന്നയിച്ച് കോടതി തള്ളിക്കളയുകയായിരുന്നു. പിന്നീട് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടർമാർക്ക് കോർപ്പറേഷൻ നിയമന ഉത്തരവ് നൽകുകയും ചെയ്തു.

Related posts