കൊച്ചി: കെഎസ്ആർടിസിയിൽനിന്ന് പിരിച്ചുവിട്ട താത്കാലിക എം-പാനൽ ജീവനക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനം പിഎസ്സി പട്ടികയിൽനിന്ന് മതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വൈസ് മെമ്മോ നൽകിയവർക്ക് നിയമനം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.
പിഎസ് സി വഴി മതി..! പിരിച്ചുവിട്ട താത്കാലിക ജീവനക്കാർക്ക് തിരിച്ചടി; നടപടി റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി
