തനിക്ക് ഭാര്യയോട് അമിത സ്നേഹമുണ്ടെന്ന് കാണിക്കാന്‍ കള്ളന് കാണിച്ച ബുദ്ധിക്ക് കിട്ടിയത് എട്ടിന്റെ പണി. തന്റെ എല്ലാ മോഷണങ്ങള്‍ക്കും കൂട്ടുനിന്ന പ്രിയതമയ്ക്ക് നല്കിയ സര്‍പ്രൈസ് ഇങ്ങനെയൊരു ഗതികേടിലേക്ക് വരുമെന്ന് പ്രിയതമനും വിചാരിച്ചില്ല. മലപ്പുറം കോട്ടപ്പടിയിലെ വീട്ടിലെ മോഷണക്കേസില്‍ പിടിയിലായതോടെയാണ് കള്ളന് മഞ്ജുനാഥിന്റെ പ്രണയകഥ പുറത്ത് വന്നത്.
മോഷണത്തിലൂടെ കിട്ടിയ മുപ്പത് പവന് ഇരുവരും വളാഞ്ചേരിയിലും സെലത്തുമായി വിറ്റു. തങ്ങള്‍ നടത്തിവന്നിരുന്ന ആക്രികച്ചവടം മെച്ചപ്പെടുത്താന്‍ സ്വര്‍ണം വിറ്റ പണം കൊണ്ട് ഒരു വാഹനം വാങ്ങി. തനിക്ക് സൗഭാഗ്യം കൈവന്നപ്പോള്‍ തന്റെ എല്ലാകാര്യത്തിനും കൂട്ടുനിന്ന ഭാര്യയുടെ പേര് എം.പാഞ്ചാലി എന്ന് വണ്ടിക്ക് നല്കി.
ഒപ്പം മൈ ലഫ് എന്നുകൂടി എഴുതിച്ചേര്‍ത്തു. എന്നാല്‍ ഈ പേരിടീല്‍ തങ്ങളുടെ നാശത്തിലേക്കാണെന്ന് മഞ്ജുനാഥ് കരുതിയില്ല. പേര് മനസിലാക്കി കള്ളന്മാരെ പൊക്കുന്ന പോലീസിന് ഇതോടെ കാര്യങ്ങള്‍ എളുപ്പത്തിലാക്കി. ഭാര്യയോടുളള സ്നേഹം പ്രകടിപ്പിക്കല്‍ കള്ളന് മഞ്ജുനാഥിനെയും ഭാര്യ പാഞ്ചാലിയേയും വണ്ടിയേയും അകത്താക്കി പോലീസ്.