മലപ്പുറം: എം പോക്സ് രോഗലക്ഷണങ്ങളുമായി യുവാവിനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.
രോഗ ലക്ഷണങ്ങളുള്ള യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്നലെയാണ് വിദേശത്ത് നിന്നുമെത്തിയ യുവാവിനെ രോഗ ലക്ഷണണങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്.
ആദ്യമായി രാജ്യത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.