തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് പി. വി. അൻവർ എം എൽ എ നൽകിയ പരാതിയിൽ എ ഡി ജി പി. എം. ആർ. അജിത് കുമാറിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. അഞ്ചു ദിവസം മുൻപായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ആറു മണിക്കൂർ നേരം നീണ്ടു ചോദ്യം ചെയ്യൽ. പ്രത്യേക ചോദ്യവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
അജിത് കുമാറിന്റെ ഭാഗം സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി. വിജിലൻസ് എസ് പി. കെ. എൽ. ജോണി കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘ മാണ് അജിത് കുമാറിനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
കവടിയാറിൽ അജിത് കുമാർ നിർമിക്കുന്ന ആഡംബര വീട്, കുറവൻ കോണത്തെ ഫ്ലാറ്റ് വാങ്ങിയ ത് ചട്ടം മറി കടന്നാണെന്ന ആരോപണം, കള്ളക്കടത്ത് സ്വർണം തിരിമറി ഉൾപ്പെടെയുള്ള ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.
ഈ മാസം തന്നെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. അൻവറിൽ നിന്നും ഉൾപ്പെടെ അന്വേഷണ സംഘം നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു.