സാമുദായിക നേതാക്കളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
പുരോഗമന പാര്‍ട്ടിയാണെങ്കിലും പുരോഗമനക്കാര്‍ അല്ലാത്തവര്‍ക്കും വോട്ട് ഉണ്ടെന്നും വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു ഗോവിന്ദന് ഈ രീതിയില്‍ പ്രതികരിച്ചത്.
ആരേയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ഒരു നിലപാടും സ്വീകരിക്കില്ല. അവര്‍ എടുക്കുന്ന നിലപാടിനെ സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് എല്ലാ കാലത്തുമുള്ള സമീപനമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സമദൂരം പലപ്പോഴും സമദൂരം ആകാറില്ലെന്നായിരുന്നു മറുപടി.
സമദൂരം ആണെന്ന് പറഞ്ഞത് അത്രയും നല്ലതെന്നും എല്ലാതിരഞ്ഞെടുപ്പിലും ഇങ്ങനെ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശന് ആയാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹായമഭ്യര്‍ഥിക്കാന്‍ ജനാധിപത്യ മര്യാദയും അവകാശവും ഉണ്ട്.
ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ വോട്ടര്‍മാരേയും ഒറ്റയ്ക്കൊറ്റയ്ക്ക് ചെന്ന് കാണും. പുരോഗമന പാര്‍ട്ടിയാണെങ്കില്‍ പുരോഗമനക്കാര്‍ അല്ലാത്തവര്‍ക്കും വോട്ട് ഉണ്ടല്ലോ.
സ്ഥാനാര്‍ഥി എന്ന രീതിയില്‍ ആരേയും കാണുന്നതില്‍ യാതൊരു പ്രശ്നവുമില്ല. വോട്ടിന് പകരം വരം തരാം എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും വോട്ടിനു പകരം വോട്ടു തന്നെ വേണമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.