തിരുവനന്തപുരം: കോണ്ഗ്രസ് -ലീഗ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ കൂടുതൽ പേർ യുഡിഎഫിൽ നിന്നും സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് എം.എ.ബേബി.
ഇടതു മുന്നണിയിലെത്തുന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്നും ആർക്കും നിരാശരാകേണ്ടി വരില്ലെന്നും എം.എ.ബേബി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ആർഎസ്പി ഇടതുപക്ഷത്തെക്ക് വരേണ്ട സാഹചര്യമില്ലെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു. ആർഎസ്പി ഇടതുമുന്നണിയെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടി ആണെന്നും അവർ വഞ്ചന തുടരുകയാണെന്നും എം.എ.ബേബി പറഞ്ഞു.
കേരള കോണ്ഗ്രസ് എം ശക്തി തെളിയിച്ചുവെന്നും ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ കേരള കോണ്ഗ്രസ് എമ്മിനു കഴിഞ്ഞെന്നും എം.എ.ബേബി പറഞ്ഞു.
അതേ സമയം കോൺഗ്രസിനെ പരമാവധി ദുർബലപ്പെടുത്താനുള്ള ശ്രമത്തിലാണ് സിപിഎം. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ ഇതു സംബന്ധിച്ച് ധാരണയായിരുന്നു.