രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ലോ​ക വി​ഡ്ഢിത്ത​രമെന്ന് എം.എ. ബേബി


തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പി​ബി അം​ഗം എം.​എ.​ബേ​ബി. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ലോ​ക വി​ഡ്ഢിത്ത​രമാ​ണെ​ന്നും സീ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് തു​ട​ർ​ച്ച​യാ​യി പി​ഴ​വ് പ​റ്റു​ന്നു​വെ​ന്നും എം.​എ.​ ബേ​ബി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ച്ചത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​ത്ത​രേ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സി​ന് ഒ​രു​പാ​ട് ക്ഷ​തം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​ക്ക് സാ​ധി​ച്ചു. അ​ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ബി​ജെ​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഇ​ട​ത് മു​ന്ന​ണി​യു​ടെ സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് തി​രി​ച്ച​റി​യാ​നും രാ​ഹു​ലി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും എം.​എ.​ബേ​ബി വി​മ​ർ​ശി​ച്ചു.

ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് പ​റ​യു​ന്ന​ത് സ​ഹ​താ​പാ​ർ​ഹ​മാ​ണ്. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന​ത് ഭ​ര​ണ​ഘ​ട​ന​ത​ത്വ​മാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥാ കാ​ല​ത്ത് അ​ത് ലം​ഘി​ച്ച​പ്പോ​ള്‍ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ കൂ​ടെ നി​ന്ന​യാ​ളാ​ണ് ആ​ന്‍റ​ണി- ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എം.​എ.​ബേ​ബി പ​റ​ഞ്ഞു.

സാ​മാ​ന്യ മ​ര്യാ​ദ​യി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ല​ക്ഷ്യം വ​യ്ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കാ​ര്യ​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​ന്‍ പോ​ലും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment