കൊല്ലം: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ചോര ചൊരിയുന്ന രാഷ്ട്രീയ അക്രമണങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് കൊലപാതകത്തിലൂടെയല്ലെന്നും എം.എ.ബേബി പറഞ്ഞു.
മട്ടന്നൂര്‍ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി എം.എ ബേബിയുടെ പ്രസ്താവന. അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച നിലപാടെടുക്കണം. എങ്കില്‍ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാകൂ. ഇത് മനസിലാക്കാന്‍ അണികള്‍ ശ്രമിക്കണമെന്നും എം.എ ബേബി പറഞ്ഞു.