തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ കോടികൾ വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എം.എൽ.എയുമായ എം.എ വാഹിദ്. ബിജെപിക്ക് വേണ്ടി ഏജന്റാണ് തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും സീറ്റ് നൽകാം. പ്രചരണത്തിന് ചോദിക്കുന്ന പണം നൽകാമെന്നുമായിരുന്നു വാഗ്ദാനം.
ബിജെപി നേതാക്കളാരുമായിരുന്നില്ല തന്നെ കണ്ടത്. അവർക്കു വേണ്ടി ഏജന്റാണ് എത്തിയതെന്നും വാഹിദ് വെളിപ്പെടുത്തി.
നിങ്ങള്‍ക്ക് തെറ്റിപ്പോയി, എന്നെ അതിനൊന്നും കിട്ടില്ല, ഒരിക്കലും നിങ്ങള്‍ അതിന് എന്നെ പ്രതീക്ഷിക്കണ്ട, എന്റെ പുറകെ നടക്കുകയും ചെയ്യരുത്.
നിങ്ങള്‍ എന്റെ അടുത്ത് വന്നത് തന്നെ മര്യാദക്കേടാണ് എന്നാണ് മറുപടി നൽകിയതെന്ന് വാഹിദ് പറഞ്ഞു.
വാഗ്ദാനം ചെയ്ത ഏജന്റിന്റെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ലെന്ന ഉറപ്പിലാണ് സംസാരം തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.