ഉദ്ഘാടന ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്ക് മാസ് എന്‍ട്രിയ്ക്ക് തയാറെടുത്ത് മലയാളി കോടീശ്വരന്‍! എം.എ. യൂസഫലി എത്തുക, 360 കോടിയുടെ സ്വന്തം ആഢംബര വിമാനത്തില്‍

ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനവും ഉപകാരവുമായാണ് കണ്ണൂരില്‍ വിമാനത്താവളം സജ്ജമായിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു എന്ന് ഇതിനോടകം നിരവധി രാഷ്ട്രീയക്കാരും നേതാക്കളുമെല്ലാം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, ഡിസംബര്‍ ഒമ്പതിന് രാജ്യത്തിന് സമര്‍പ്പിക്കുന്ന വിമാനത്താവളത്തില്‍ മാസ് എന്‍ഡ്രി നടത്താന്‍ പോവുന്നത് മറ്റൊരാളാണ്. ഹീറോയിസം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വരുവൂകൂടിയാവും അത്.

ലുലു ഗ്രൂപ്പ് ചെയര്‍മാനും കോടീശ്വരനുമായ എം.എ. യൂസഫലിയാണ് നായകന്‍. വിമാനത്താവളത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ വരവിന്റെ പ്രത്യേകതയെന്തെന്നാല്‍ സ്വന്തം വിമാനത്തിലാണ് അദ്ദേഹം രംഗപ്രവേശം ചെയ്യുക എന്നതാണ്.

ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനവും യൂസഫലിയുടേതാകും. ഡിസംബര്‍ 8നാണ് യൂസഫലി വിമാനത്താവളത്തില്‍ ഇറങ്ങുക. രണ്ടു വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഗള്‍ഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില.

ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയാണ് എം. എ. യുസഫലി. 13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.

14 മുതല്‍ 19 വരെ യാത്രക്കാര്‍ക്കാണ് ഗള്‍ഫ് സ്ട്രീം 550 ല്‍ സഞ്ചരിക്കാനാവുക. 12,501 കിലോമീറ്റര്‍ വരെ പരമാവധി റേഞ്ചുള്ള വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂര്‍ വരെ വിമാനത്തിന് നിര്‍ത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്

Related posts