മധുര: എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും. ശിപാർശ സിപിഎം പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പ് ഉണ്ടാകില്ല. ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടില്ല. ശനിയാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിർദേശിച്ചത്.
കാരാട്ടിന്റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായിരുന്നു. അശോക് ധാവ്ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
എന്നാൽ ധാവ്ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം വ്യക്തമാക്കി. മുഹമ്മദ് സലീമിന്റെ പേര് ധാവ്ലെ നിര്‍ദേശിച്ചെങ്കിലും ജനറൽ സെക്രട്ടറിയാകാനില്ലെന്ന് സലീം വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിനെ നയിക്കാൻ എം.എ.ബേബി; ശിപാർശ പിബി അംഗീകരിച്ചു; ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി
