പത്തനംതിട്ട: ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. തിരുവല്ല നെടുന്പ്രം ഒറ്റത്തെങ്ങ് കൈപ്പാംചാലിൽ കെ.ജെ. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (62)യാണ് മരിച്ചത്.
പുറമറ്റ വെള്ളിക്കര മാളിയേക്കൽ കുടുംബാംഗമാണ് ഏലിയാമ്മ. ഒരാഴ്ച മുന്പാണ് ഇവരുടെ ഭർത്താവ് ജോസഫ് കോവിഡ് ബാധിച്ചു മരിച്ചത്. ഏലിയാമ്മ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ജോസഫിന്റെ സഹോദരൻ ഈപ്പൻ ജോസഫ് കഴിഞ്ഞ ആറിന് ന്യൂയോർക്കിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഏലിയാമ്മയുടെ കുടുംബത്തിലെ രണ്ടുപേർ കൂടി കോവിഡ് ബാധിച്ചു ചികിത്സയിലുണ്ട്.