കാണാൻ നല്ല ചന്തമുള്ള പക്ഷികളാണ് മക്കാവു തത്തകൾ. പല നിറങ്ങളാൽ സമ്മിശ്രമായ മക്കാവുനെ കാണാൻ കാഴ്ചക്കാരും കൂടുതലാണ്.
ലണ്ടന് മൃഗശാലയിൽ വളർത്തിയ മക്കാവും തത്തകൾ മൃഗശാലയില് നിന്നും രക്ഷപ്പെട്ടു എന്ന വാർത്തയാണ് എല്ലാ മൃതസ്നേഹികളെയും ഞെട്ടിച്ചത്. എങ്കിലും അവയെ നൂറ് കിലോമീറ്റര് അകലെനിന്നും കണ്ടെത്തിയത് ഏവർക്കും ആശ്വാസമായി.
മൃഗശാലയിൽ നിന്നും പറന്നു കേംബ്രിഡ്ജ്ഷെയറിലെ ഒരു വീട്ടിലെ പൂന്തോട്ടത്തിലാണ് വന്നിരുന്നത്. ഇത് കണ്ട വീട്ടുകാർ മൃഗശാല ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
പ്രത്യേകതരം പക്ഷികൾ വീട്ടുമുറ്റത്ത് വന്നിരിക്കുന്നുണ്ടെന്നും മൃഗശാലയിൽ നിന്ന് പറന്നുപോയതാണെന്ന് തോന്നുന്നു എന്നും അവർ അറിയിച്ചു. ഇതറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ പക്ഷികളെ തിരിച്ചറിയുകയും അവയെ മൃഗശാലയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ ക്വാറന്റീനിലാണെന്നും മൃഗശാല അധികൃതർ അറിയിച്ചു. ക്വാറന്റിന് ശേഷം ഉടൻ തന്നെ ഇവയെ മാതാപിതാക്കളായ പോപ്പിയുടെയും ഒല്ലിയുടെയും ഒപ്പം താമസിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.