ഓൺലെെൻ നിന്ന് സാധനങ്ങൾ വാങ്ങുന്നവരാണ് നമ്മൾ ഭൂരിഭാരം ആളുകളും. സാങ്കേതിക വിദ്യയുടെ വളർച്ച നമ്മളെ മടിയൻമാരാക്കി എന്നു പഴമക്കാർ പറയുമെങ്കിലും ഓൺലെെൻ വിപണിയെ ആശ്രയിക്കുന്നതിൽ തൽപരാണ് നമ്മൾ.
എന്തും വിൽക്കാനും വാങ്ങാനും സാധിക്കുന്ന ഇടമായി ഓൺലെെൻ മാറിയിരിക്കുന്നു. എന്നാൽ കടകളിൽ പോയി നേരിട്ട് വാങ്ങുന്നതു പോലെ ഗുണത്തിൽ സാധനങ്ങൾ കിട്ടുന്ന കാര്യത്തിൽ സംശയമാണ്.
പലപ്പോഴും ഓൺലെെൻ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ചിറ്റിപോകാറുണ്ട്. ഓർഡർ ചെയ്ത സാധനത്തിനു പകരം വേറൊന്നു കിട്ടുന്നത് പതിവാണ്. അത്തരത്തിൽ പല വാർത്തകളും പുറത്തു വരാറുണ്ട്.
ഫോൺ ഓർഡർ ചെയ്തിട്ടു പകരം ഇഷ്ടിക പൊതിഞ്ഞു കിട്ടി എന്നൊക്കെ വാർത്തകൾ നമ്മൽ സ്ഥിരം വായിക്കാറുണ്ട്.
അത്തരത്തിലൊരു അനുഭവമാണ് ഒരു റെഡിറ്റ് ഉപഭോക്താവ് പങ്കുവെച്ചിരിക്കുന്നത്. ആമസോണിൽ നിന്ന് 63,000 രൂപ വിലയുള്ള മാക്ബുക്ക് എയര്‍ എം വണ്‍ ആയിരുന്നു അദ്ദേഹം ഓർഡർ ചെയ്തത്.
സാധനം കയ്യിൽ കിട്ടുന്നതു വരെയുള്ള കാര്യങ്ങൾ വളരെ കൃത്യമായി നടന്നു. എന്നാൽ കയ്യിൽ കിട്ടിയ സാധനം തുറന്നു നോക്കിയപ്പോഴാണ് തനിക്ക് ചതി പറ്റിയെന്നു മനസിലായത്.
ബോക്സിൽ മാക്ബുക്കിന് പകരം പഴയ പൊട്ടിത്തകർന്ന ഒരു എച്ച് പി ലാപ്ടോപ്പായിരുന്നു ഉണ്ടായിരുന്നത്.സംഭവത്തെ തുടർന്ന് ആമസോണിനും ബന്ധപ്പെട്ട വിതരണക്കാരനും ഇയാൾ പരാതിപെട്ടെങ്കിലും ഇതുവരെയും യാതൊരു വിധത്തിലുമുള്ള നടപടിയും ഉണ്ടായില്ല.
അതുകൊണ്ടാണ് സമൂഹ സാധ്യമങ്ങളിൽ ഇത്തരത്തിലൊരു പോസ്റ്റ് ഇടാൻ ഇയാളെ പ്രേരിപ്പിച്ചത്. നിരവധി ആളുകൾ ഇയാളെ സമാധാനിപ്പിച്ചു കൊണ്ട് മറുപടി നൽകി.
ഭയപ്പെടാതിരിക്കൂ സഹോദരാ.. എനിക്കും സമാന രീതിയിൽ അനുഭവം ഉണ്ടായി. പരാതി നൽകിയപ്പോൾ അത് പരിഹരിച്ച ശേഷം പുതിയ സാധനം ലഭിച്ചു എന്ന് ഒരു ഉപയോക്താവ് കുറിച്ചു.