ഒരു കൂട്ടം എംഎ മോഹിനിയാട്ടം വിദ്യാര്‍ഥികള്‍ ഒത്തുകൂടി അവതരിപ്പിക്കുന്ന മച്ചാനും പിള്ളേരും എന്ന പരിപാടി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറുന്നു. കാലടി ശ്രീ ശങ്കരാചാര്യ കോളജിന് തന്നെ അഭിമാനമായി മാറുകയാണ് ഈ വിദ്യാർഥിനികളുടെ പ്രശസ്തി. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിനി സൂര്യ നന്ദനയാണ് റീൽസിലെ മച്ചാൻ.
എറണാകുളം ശൈലിയിലുള്ള ഒരു വിളിയാണ് മച്ചാനെ എന്നുള്ളത്. സൂര്യയെ എല്ലാവരും മച്ചാനെ എന്നു വിളിച്ചു തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് അതുതന്നെ തങ്ങളുടെ ടീമിനു നല്കിക്കൂടാ എന്നുള്ള ചിന്ത ഗ്രൂപ്പംഗങ്ങൾക്കുണ്ടായി.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നാണ് ഇവര്‍ ഈ കലാലയത്തില്‍ നൃത്തംപഠിക്കാനെത്തുന്നത്. തങ്ങൾ ഈ കോളജിൽ ഉണ്ടായിരുന്നു എന്നത് ഓർമിക്കപ്പെടണം എന്ന ഈ വിദ്യാർഥികളുടെ കൂട്ടായ ചിന്തയാണ് അവരെ കാമ്പസിൽ ഇന്ന് ശ്രദ്ധേയമായ റീല്‍സ് താരങ്ങളായി മാറ്റിയിരിക്കുന്നത്.
റീൽസിൽ നൽകിയിട്ടുള്ള ഗാനത്തിന്റെ ശൈലിക്കനുസരിച്ച് അവരുടെ കണ്ണുകളും കൈകാലുകളും മുതൽ മുഖഭാവങ്ങള്‍ വരെ ഒരേ രീതിയിൽ ഒരേ താളത്തിലുള്ള നൃത്തം ചെയ്യുന്നതു കണ്ടാൽ ഇമവെട്ടാതെ നമ്മള് കണ്ട് നിന്നു പോകും. ടിക്ക്ടോക്കിലൂടെയാണ് ഇവര്‍ സോഷ്യല്‍ മീഡയിയില്‍ തുടക്കംകുറിക്കുന്നത്. ആദ്യ വീഡിയോ ഇവർ നേരംപോക്കിനുവേണ്ടി എടുത്തതാണെങ്കിലും അത് സോഷ്യല്‍ മീഡിയ വളരെ നല്ല രീതിയില്‍തന്നെ എറ്റെടുത്തിരുന്നു. പിന്നീടിങ്ങോട് അവർ സീരിയസായി അത് ഏറ്റെടുക്കുകയായിരുന്നു.
ഡിഗ്രി പഠനകാലം മുതല്‍ ഒത്തുകൂടിയ ഇവര്‍ അന്ന് തുടങ്ങിയ ഈ പ്രയത്നം ഇന്നും കാത്തു സൂക്ഷിക്കുന്നു. അതാണ് ഇവരുടെ വിജയ രഹസ്യവും. തുടക്കം മുതല്‍ തന്ന ചെറിയ രീതിയില്‍ വൈറലായി വരുന്ന സമയത്തായിരുന്നു ടിക്ക്ടോക്ക് ഇന്ത്യയില്‍ നിരോധിക്കുന്നത്. അത് അവർക്ക് വളരെ വിഷമമുണ്ടാക്കി. എന്നാല്‍ അവര്‍ ഇന്സ്റ്റഗ്രാമിലിക്ക് ചുവടുമാറ്റി. റീല്‍ മേക്കിംഗില്‍ സജീവമായി. ക്ലാസ് കഴിഞ്ഞ് കിട്ടുന്ന സമയം മുഴുവന്‍ അവര്‍ അതിനായി പ്രയത്നിച്ചു അത് വിജയം കാണുകയും ചെയ്തു. പിന്നീട് അവര്‍ എടുത്ത വിഡീയോകള്‍ സേഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ആദ്യ വീഡിയോ തന്നെ വന്‍ ഹിറ്റായതോടെ 3000 ഫോളോവേഴ്സില്‍ നിന്നും ഇന്ന് എത്തി നില്‍ക്കുന്നത് 2.3 ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. ഇതോടെ വീട്ടുകാരുടെയും ഫുൾ സപ്പോർട്ട് കിട്ടിത്തുടങ്ങി. അവരുടെ കോളജും പരിസരവുമാണ് റീൽസിലുള്ളത്. പ്രധാനമായും റീലുകൾ എടുക്കുന്നത് കോളജിലെ സ്റ്റീല്‍ പിടിയുള്ള കോണിപ്പടിയിലും സമീപത്തുമാണ്. അവരുടെ റീൽസ് കണ്ടവരാരും ആ സ്റ്റീല്‍ പടികള്‍ മറക്കില്ല. അധ്യാപകരില്‍നിന്നും പൂര്‍ണ പിന്തുണയാണിവർക്കുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് വൈറലായി തുടങ്ങിയത് മുതല്‍ നിരവധി ആളുകള്‍ അവരുടെ അക്കൗണ്ടുമായി കൊളാബ് ചെയ്യാനായി സമീപിച്ചിരുന്നു. അതും വന്‍ വിജയമായി മാറി.
മച്ചാൻ എന്നു വിളിക്കുന്ന സൂര്യ, ചാലക്കുടി സ്വദേശി മീനാക്ഷി, കണ്ണൂര്‍ സ്വദേശി അനുശ്രീ, കോഴിക്കോട് സ്വദേശി അനാമിക, തിരുവനന്തപുരം സ്വദേശി ദേവിക, തൃശൂര്‍ സ്വദേശി മീര, മലപ്പുറം സ്വദേശി കൃഷേണേന്ദു, വയനാട് സ്വദേശി വര്‍ണ, എറണാകുളം സ്വദേശികളായ മിഥുന, രശ്മി, ആരഭി, തൃശൂര്‍ സ്വദേശി ധനലക്ഷ്മി, പലക്കാട് സ്വദേശി ശ്രീലക്ഷ്മി, ചാലക്കുടി സ്വദേശി ടിജി എന്നിവരാണുള്ളത്.
വിഗ്നേശ് തട്ടാങ്കണ്ടി