താമരശേരി: ചുരം കയറാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി അടിവാരത്തെ റോഡരികിൽ നിർത്തിയിടേണ്ടി വന്ന ഭീമൻ ട്രെയിലറുകൾ ഇന്ന് രാത്രി പതിനൊന്നിന്് ചുരം കയറി തുടങ്ങും.
നെസ് ലേ കമ്പനിക്കു പാൽപ്പൊടിയും മറ്റും നിർമിക്കാന്‍ കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ യന്ത്രങ്ങളുമായി ചെന്നെെയിൽനിന്ന് കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട ട്രെയിലറുകള്സെപ്റ്റംബർ പത്തിനാണ് താമരശേരിക്ക് അടുത്ത് ദേശീയപാതയില്‍ പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി തടഞ്ഞിട്ടത്.
പിന്നീട് അടിവാരം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ട്രെയിലറുകള്‍ മാറ്റുകയായിരുന്നു.ട്രെയിലറുകള്‍ ചുരത്തിലുടെ പോയാല്‍ വളവുകളില്‍ അടിതട്ടി റോഡില്‍ കുടുങ്ങി ഗതാഗതം സ്തംഭിക്കുന്നതും മരക്കൊമ്പുകളില്‍ ഉടക്കിയുണ്ടാകുന്ന ഗതാഗത തടസവും കരുതിയാണ് ട്രെയിലറുകൾക്ക് ചുരം വഴി പോകാനുള്ള അനുമതി നിഷേധിച്ചത്.
കർണാടകയിലേയ്ക്ക് കടന്നുപോകാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ്. ചുരത്തിലൂടെ തന്നെ പോകാന്‍ ട്രെയിലറിലെ ചരക്കുനീക്കത്തിന് കരാറെടുത്ത അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം പോലീസ്, വനപാലകർ, ദേശീയപാത വിഭാഗം, വൈദ്യുതി വകുപ്പ്, അഗ്നിരക്ഷാ സേന തുടങ്ങിയവരെ ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് ഒടുവില്‍ പ്രത്യേക നിബന്ധനകളോടെ ചുരം കയറാന്‍ അനുമതി നൽകിയത്.
ഇന്ന് രാത്രി പതിനൊന്നുമുതല്‍ രാവിലെ അഞ്ചുവരെയാണ് ചുരം കയറാന്‍ സമയം അനുവദിച്ചത്. ഈസമയത്ത് ആംബുലന്‍സ് ഒഴികെ മറ്റ് വാഹനങ്ങള്‍ ചുരത്തിലൂടെ പോകാന്‍ അനുവാദമില്ല.
ട്രെയിലറുകള്‍ കടന്നുപോകുമ്പോള്നാശനഷ്ടമുണ്ടായാല് ഈടാക്കാനായി ഇരുപതു ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് ജില്ലാ ഭരണകൂടം വാങ്ങിയിട്ടുണ്ട്.