വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ട.
യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷനാണ് ഈ നിർദേശം പുറത്തിറക്കിയത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുണ്ട്.
കോവിഡിന് എതിരായ അമേരിക്കയുടെ പോരാട്ടത്തിലെ നിർണായക മുഹൂർത്തമാണിതെന്നും മാസ്ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
വാക്സിൻ രണ്ട് ഡോസും ഇതുവരെ സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുന്നത് തുടരണം. കോവിഡ് പ്രതിസന്ധിയിൽ നിർത്തിവച്ചത് എല്ലാം പുനരാരംഭിക്കാം.
എങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ സ്വയം സുരക്ഷ തുടരണമെന്നും ബൈഡൻ പറഞ്ഞു.
65 വയസിൽ താഴെയുള്ള എല്ലാവരും ഇതുവരെയും വാക്സിൻ പൂർണമായും സ്വീകരിച്ചിട്ടില്ലെന്ന് ബൈഡൻ ഓർമിപ്പിച്ചു.