ജയ്പൂർ: മുഗൾ ചക്രവർത്തി അക്ബർ അത്രവലിയ മഹാനൊന്നുമായിരുന്നില്ലെന്നും സ്ത്രീകളോട് മോശമായാണ് അദ്ദേഹം പെരുമാറിയിരുന്നതെന്നും ബിജെപി നേതാവ്. രാജസ്ഥാനിലെ ബിജെപി നേതാവ് മദൽ ലാൽ സെയ്നിയാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
രജപുത്ര രാജകുമാരി കിരണ്‍ ദേവിയെ അക്ബർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. സ്ത്രീകൾക്ക് മാത്രമായാണ് അക്ബർ മീനാ ബസാർ എന്ന കന്പോളം സ്ഥാപിച്ചിരുന്നത്. ഇവിടെ വച്ചാണ് കിരണ്‍ ദേവിയെ അക്ബർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ അകബറിനെ കിരണ്‍ ദേവി തിരിച്ചറിഞ്ഞതോടെ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തെന്നും സെയ്നി പറഞ്ഞു.
അതേസമയം, ബിജെപി നേതാവ് ചരിത്രം വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി. മുഗളൻമാരുടെ പാരന്പര്യത്തെ ഇകഴ്ത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.