കുമരകം: മെത്രാൻകായലിൽ മട തകർന്നത് പൂർണമായും അടച്ചു. ഇന്നു പുലർച്ചയോടെയാണ് മട തകർന്നത് പൂർണ മായും പരിഹരിച്ചത്. അതിനിടെ പാടശേഖരത്തിൽ മടവീഴ്ത്തി കൃഷി നശിപ്പിക്കാൻ ശ്രമിച്ചത് അട്ടിമറിയെന്നാണ് കർഷകരും പോലീസും സംശയി ക്കുന്നത്. സംഭവത്തെ തുടർന്ന് മെത്രാൻ കായലിൽ വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രിയി ലെ പോലീസ് കാവലിനു പുറമെയാണിത്. കാവലിനായി കർഷകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ കരീത്രബാബു എന്ന കർഷകനാണ് മട തകർന്ന വിവരം അധികൃതരെ അറിയിച്ചത്. മത്സ്യ തൊഴിലാളികളാണ് ബാബുവിനെ വിവരം അറിയിച്ചതെന്നു പറയുന്നു.
സംഭവം കണ്ടില്ലായിരുന്നുവെങ്കിൽ ഇന്നലെ രാത്രിയോടെ കർഷകർക്കും സർക്കാരിനും കനത്ത നഷ്ടം വരുത്തി മെത്രാൻ കായൽ ഉപ്പുവെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഒന്പത് വർഷമായി തരിശുകിടക്കുന്ന മെത്രാൻകായലിൽ നെൽകൃഷി പുനഃരാരംഭിച്ചത്. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയതു മുതൽ കൃഷി തടസപ്പെടുത്തുവാനുള്ള നീക്കങ്ങളും ശക്തിപ്പെട്ടു. അതിന്റെ ഒടുവിലത്തെ ശ്രമമാണ് കൽക്കെട്ട് പൊളിച്ച് മട വീഴ്ത്തിയതെന്നു കരുതുന്നു.
കട്ടപ്പാരയ്ക്കും തൂന്പകൊണ്ടും വെട്ടിയ പാടുകൾ കണ്ടെത്തി യതാണ് അട്ടിമറിയെന്ന സംശയം ബലപ്പെടുത്തിയത്. ജില്ലാ പൊലീസ് ചീഫ് എൻ രാമചന്ദ്രൻ കുമരകം പോലീസ് സ്റ്റേഷനിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ കൃഷിവകുപ്പും ആവശ്യപ്പെട്ടു.
കായലിന്റെ തെക്കുഭാഗത്ത് പള്ളിക്കായലിനോട് ചേർന്നുള്ള ഭാഗത്താണ് മട വെട്ടിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മീറ്റർ നീളത്തിൽ മട തള്ളിപ്പോയി. കൽക്കെട്ടും തകർന്നു. ഇതേ തുടർന്ന് മറുവശത്തു നിന്നുള്ള ഉപ്പുവെളളം പാടത്തേക്ക് കയറുകയായിരുന്നു. ഇത് നെല്ല് കരിഞ്ഞുണങ്ങാനിടവരുത്തും. സാധാരണ ആരും ചെല്ലാത്ത വിജനമായ ഭാഗത്താണ് മട തകർത്തിരിക്കുന്നത്. ചാലുകൾ ഉള്ളതിനാൽ വെള്ളം അത്ര പെട്ടെന്ന് നെൽ കൃഷിയെ ബാധിക്കില്ലെന്നാണ് കൃഷി ഉദ്യോഗസ്ഥരുടെ കണക്കു കൂട്ടൽ.
അതിനിടയിൽ മടയുടെ സംരക്ഷണം ഏറ്റെടുത്ത അഗ്രിക്കൾ ച്ചറൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ പ്രവർത്തനം തൃപ്തികര മല്ലെന്ന് ആരോപിച്ചു കർഷകർ രംഗത്തെത്തി. മെത്രാൻകായലിൻ മടവീഴ്ചയുണ്ടായത് അട്ടിമറിയെ തുടർന്നുണ്ടായതെന്ന സംശയ ത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു. കഴിഞ്ഞ നവംബർ പത്തിനാണ് മെത്രാൻകായലിൽ നെല്ല് വിതച്ചത്. 80 ലക്ഷത്തോളം രൂപയാണ് ചെലവ്. ഇപ്പോൾ മുന്നൂറ് ഏക്കറിലോളം നെൽകൃഷിയുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാ രിന്റെ അഭ്യർഥന മാനിച്ചാണ് കൂടുതൽ പേർ കൃഷിയിലേക്ക് എത്തിയത്.
കൃഷി തകർക്കുവാനുള്ള ഗൂഡാലോചനയെകുറിച്ച് ഉന്നത പൊലീസ് അധികൃതർ സമഗ്ര അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ, വൈസ്പ്രസിഡന്റ് സിന്ധു രവികുമാർ ആവശ്യപ്പെട്ടു. കൃഷി അസ്റ്റിന്റ് എൻജിനീയർ മുഹമ്മദ് ഷെറീഫ്, കുമരകം കൃഷി ഓഫീസർ റോണി വർഗീസ്, സിപിഎം ലോക്കൽ സെക്രട്ടറി കെ.എസ്. സലിമോൻ, സിപിഐ ലോക്കൽ സെക്രട്ടറി ഡി.ജി. പ്രകാശൻ, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം മെത്രാൻ കായൽ സന്ദർശിച്ചു.