തൃശൂര്‍: മരണം മാടമ്പിനെ കവര്‍ന്നെടുത്ത് കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനും വാര്‍ത്തയ്ക്ക് നല്ലൊരു ഇന്‍ട്രൊ കൊടുക്കാനും വിശേഷണങ്ങള്‍ തപ്പുകയാണ് മാധ്യമങ്ങള്‍.
സത്യത്തില്‍ വിശേഷണങ്ങളോട് മാടമ്പിന് ആഭിമുഖ്യമുണ്ടായിരുന്നില്ല. മാടമ്പിനെ വിശേഷിപ്പിക്കാന്‍ എന്താണ് ഉചിതം എന്ന് ചോദിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് എനിക്ക് വിശേഷണങ്ങളൊന്നും വേണ്ടെന്നും മാടമ്പ് കുഞ്ഞുകുട്ടന് എന്ന വിശേഷണം മാത്രം മതിയെന്നുമായിരുന്നു.
വിശേഷണം നാമത്തിന്റെ ശത്രുവാണ് എന്ന ഹെമിംഗ് വേയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിക്കാറുണ്ട്.
ഓക്സിജന്‍ കിട്ടാക്കനിയാകുമ്പോള്‍ ഓര്‍ക്കുക… മാടമ്പ് പറഞ്ഞത്…
തൃശൂര്‍: ഓക്സിജന്‍ കിട്ടാക്കനിയായി മാറുന്ന ഈ കോവിഡ് കാലത്ത് മാടമ്പ് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കേണ്ടതും ഓര്മിക്കപ്പെടേണ്ടതുമാണ്.
ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ മാടമ്പിന് പ്രകൃതിയോടുള്ള കാഴ്ചപ്പാടെന്താണ് എന്ന ചോദ്യം വന്നപ്പോള്‍ മാടമ്പ് പറഞ്ഞു –
പ്രകൃതി സംരക്ഷിക്കപ്പെടണം. വൃക്ഷങ്ങളോടും, ജീവികളോടും നമുക്ക് ആദരവുണ്ടാകണം.
പണ്ടൊക്കെയിവിടെ ആശാരിമാര് വീടുപണിക്കൊക്കെ മരം മുറിക്കാനായി വരുമ്പോള്‍ മരങ്ങളോട് മാപ്പുപറയുമായിരുന്നു…
മാടമ്പിന്റെ എഴുത്തിലും പ്രകൃതി പ്രത്യക്ഷമായോ പരോക്ഷമായോ പശ്ചാത്തലവും കഥാപാത്രവുമായി മാറാറുണ്ട്.