മ​ദ​നി​യു​ടെ രോ​ഗ​വി​വ​രം തി​ര​ക്കി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം; താക്കീത് നൽകിയിട്ടും മോശം ഇടപെടൽ;  പി​ഡി​പി നേ​താ​വി​നെ​തി​രേ കേ​സ്


കൊ​ച്ചി: മ​ദ​നി​യു​ടെ രോ​ഗ​വി​വ​രം തി​ര​ക്കി​യ കൊ​ച്ചി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച പി​ഡി​പി നേ​താ​വി​നെ​തി​രേ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സെ​ടു​ത്തു.

പി​ഡി​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ മേ​ത്ത​റി​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജാ​മ്യ​ത്തി​ല്‍ ഇ​ള​വ് നേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ മ​ദ​നി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക നി​സാ​ര്‍ മേ​ത്ത​റി​നെ ബ​ന്ധ​പ്പെ​ട്ട​ത്.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശം അ​യ​ച്ച് തു​ട​ങ്ങിയത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക താ​ക്കീ​ത് ന​ല്‍​കി​യെ​ങ്കി​ലും നി​സാ​ര്‍ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത് തു​ട​ര്‍​ന്നു.

ഇ​തോ​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പോ​ലീ​സി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സ്ത്രീ​ക​ള്‍​ക്കെ​തി​രേ അ​ശ്ലീ​ല ചു​വ​യോ​ടെ​യു​ള്ള സം​സാ​രം, ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള അ​ധി​ക്ഷേ​പം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്.

Related posts

Leave a Comment