തിരുവനന്തപുരം: ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. മഅദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റുന്ന കാര്യത്തിൽ അനുകൂല നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.
മഅദനിയുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് പിണറായി വിജയന്റെ ഇടപെടല്‍. കേരളത്തിലേക്ക് ചികില്‍സ മാറ്റണമെന്നാവശ്യപ്പെട്ട് മഅദനി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാൽ ഹര്‍ജിയെ എതിര്‍ത്താണ് പ്രോസിക്യൂഷന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.