ചാലക്കുടിക്കാരന്‍ ചങ്ങാതി ! മോഹന്‍ലാലിന്റെ അപരന്‍ വീണ്ടും സിനിമയിലേക്ക്‌

ഒ​രു കാ​ല​ത്ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​പ​ര​നാ​യെ​ത്തി പ്ര​ശ​സ്തി നേ​ടി​യ മ​ദ​ൻ​ലാ​ൽ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. മ​ദ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യ സൂ​പ്പ​ർ​സ്റ്റാ​ർ സം​വി​ധാ​നം ചെ​യ്ത വി​ന​യ​ൻ ത​ന്നെ​യാ​ണ് മ​ദ​ൻ​ലാ​ലി​നെ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടുവ​രു​ന്ന​ത്.

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി എ​ന്ന സി​നി​മ​യി​ലാ​ണ് മ​ദ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി വി​ന​യ​ന്‍ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി. രാ​ജ മ​ണി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. 1990ൽ ​റി​ലീ​സ് ചെ​യ്ത സൂ​പ്പ​ർ​സ്റ്റാ​ർ വി​ന​യ​ന്‍റെ ആ​ദ്യ​സം​വി​ധാ​ന സം​രം​ഭ​മാ​യി​രു​ന്നു.

പി ​ജി വി​ശ്വം​ഭ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത പ്ര​വാ​ച​ക​ൻ എ​ന്ന സി​നി​മ​യി​ലും മ​ദ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും ഒ​രു അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് സി​നി​മാ​ലോ​ക​ത്ത് തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ല. കോ​ടീ​ശ്വ​ര​നാ​യ ത​മി​ഴ് നി​ർ​മാ​താ​വി​ന്‍റെ വേ​ഷ​ത്തി​ൽ അ​തി​ഥി താ​ര​മാ​യാ​ണ് മ​ദ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

Related posts