എ​ഴു​ത്തു​കാ​ര​നും ന​ട​നു​മാ​യ മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ൻ അ​ന്ത​രി​ച്ചു

 

തൃ​ശൂ​ർ: എ​ഴു​ത്തു​കാ​ര​നും ന​ട​നു​മാ​യ മാ​ട​ന്പ് കു​ഞ്ഞു​കു​ട്ട​ൻ അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും സം​സ്കാ​രം.

എ​ഴു​ത്തു​കാ​ര​നാ​യും ന​ട​നാ​യും തി​ള​ങ്ങി​യ ജീ​വി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഭ്ര​ഷ്ട്, അ​ശ്വ​ത്ഥാ​മാ​വ്, മ​ഹാ​പ്ര​സ്ഥാ​നം എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത കൃ​തി​ക​ളാ​ണ്. ക​രു​ണം എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​തി​ന് 2000ൽ ​ഇ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

പോ​ത്ത​ൻ​വാ​വ, വ​ട​ക്കും​നാ​ഥ​ൻ, ആ​റാം​ത​മ്പു​രാ​ൻ അ​ശ്വ​ത്ഥാ​മാ​വ്, പൈ​തൃ​കം തു​ട​ങ്ങി‍​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. 2001ൽ ​കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment