തളിപ്പറമ്പ്: നിര്‍മാണ തൊഴിലാളികളായി വേഷം മാറിവന്ന് എക്സൈസ് സംഘം 22 കുപ്പി മാഹിമദ്യം സഹിതം മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എബി തോമസും പാര്‍ട്ടിയും ചേര്‍ന്ന് ആലക്കോട് റെയ്ഞ്ചിലെ ചെറുപാറയില്‍ നടത്തിയ റെയ്ഡിലാണ് 22 കുപ്പി മാഹി വിദേശമദ്യം സഹിതം ചെറുപാറയിലെ കുട്ടന് എന്ന പി.പി.മനോജ് (40) അറസ്റ്റിലായത്.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്, സിഇഒ മാരായ കെ.കെ.കൃഷ്ണന്, എം.സുരേന്ദ്രന്, ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ചെറുപാറ മേഖലകളില്‍ വിദേശമദ്യ വില്പന നടത്തുകയായിരുന്ന മനോജിനെ പിടികൂടാന്‍ എക്സൈസ് സംഘം വളരെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ മനോജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.