കുളത്തുപ്പുഴ: വിദേശ മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. കുളത്തുപ്പുഴ കുമരംകരിക്കം ഉഷസ് വീട്ടില്‍ മണികുട്ടന് ആണ് പോലീസ് പിടിയിലായത്. സ്വകാര്യ സ്കൂളിനു സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട മണികുട്ടനെ പോലീസ് ചോദ്യം ചെയുകയും ഇയാളില്‍ നിന്നും ഒരുകുപ്പി വിദേശ മദ്യം കണ്ടെത്തുകയും ചെയ്തു.
സമീപത്തുണ്ടായിരുന്ന ഇയാളുടെതന്നെ ഇരുചക്ര വാഹനം പരിശോധിച്ചപ്പോള്പത്ത് കുപ്പിയോളം വിദേശ മദ്യം കണ്ടെടുത്തു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ മണികുട്ടന്റെ സഹോദരിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും 13 കുപ്പി വിദേശമദ്യം കൂടി പിടികൂടുകയായിരുന്നു.
മണികുട്ടന്റെ ബൈക്കും കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ മദ്യ ശാലകളില്‍ നിന്നും വാങ്ങുന്ന മദ്യം ആവശ്യക്കാര്‍ക്ക് ഇയാൾബൈക്കില് കൂടിയ വിലക്ക് എത്തിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.