കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ പോലുള്ളവരാണ് മലയോര ജനതയുടെ മനസിൽ തീ കോരിയിട്ടതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പഞ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ആരെയും കൊല്ലുകയല്ല, മറിച്ച് ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശമുണ്ട്.
ഇതു രണ്ടും ലോകത്തിലെ സൃഷ്ടികളാണെന്ന വസ്തുത മറന്നു പോകരുതെന്നും ശശീന്ദ്രൻ പറഞ്ഞു. പാലക്കാട് പിടി 7നെ പിടികൂടാൻ വനംവകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നത്.
വന്യമൃഗ ശല്യം ഒഴിവാക്കാൻ വൈത്തിരി മോഡൽ ജനകീയ പ്രതിരോധം മാതൃതയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.