നടൻ മാധവൻ ആശുപത്രിയിൽ. വലത്തേ തോളിന് ശസ്ത്രക്രിയ ചെയ്യാനാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം താരം സുഖംപ്രാപിച്ചു വരുകയാണ്. താരം തന്നെയാണ് ആശുപത്രി കിടിക്കയിലുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.
സോഷ്യൽ മീഡിയയിലെങ്ങും ഈ ചിത്രം പ്രചരിക്കുന്നുണ്ട്. എങ്ങനെയാണ് പരിക്കേറ്റതെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും അതിനുള്ള മറുപടിയൊന്നും താരം ഇതുവരെ നൽകിയിട്ടില്ല. വലത്തേ തോളിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മാധവന്റെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. വലതു തോളിലെ പരിക്കു മാറിയെന്നും. വേഗം തന്നെ തിരിച്ചു വരുമെന്നും താരം കൂട്ടിച്ചേർത്തു. അണിയറയിൽ താരത്തിന്റേതായ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.