സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നു വീ​ണ് ചികിത്‌സയിലിരിക്കേ മ​ര​ണം; പോ​ലീ​സ് കേ​സെ​ടു​ത്ത​ത് ​ പരി​ക്കേ​റ്റ​യാ​ൾ മ​രി​ച്ച​ശേ​ഷം; ഡോ​ർ തു​റ​ന്ന് കെ​ട്ടി​വ​ച്ചില്ലായിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു

കു​റ​വി​ല​ങ്ങാ​ട്: ആ​യി​ര​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​യാ​ത്ര​യൊ​രു​ക്കി മൂ​ന്ന് പ​തി​റ്റാ​ണ്ട് കെഎസ്ആ​ർ​ടി​സി​യെ സേ​വി​ച്ച മാ​ധ​വ​ൻ നാ​യ​ർ​ക്ക് നീ​തി ന​ൽ​കാ​ൻ പോ​ലീ​സി​ന് അ​യി​ത്തം. 10 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കി​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി പ​റ​ഞ്ഞി​ട്ടും ഇ​ന്‍റി​മേ​ഷ​നി​ല്ലെ​ന്ന പേ​രി​ൽ കേ​സെ​ടു​ക്കാ​തി​രു​ന്ന പോ​ലീ​സ് ഒ​ടു​വി​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​ത് മാ​ധ​വ​ൻ​നാ​യ​രു​ടെ മ​ര​ണ​ത്തോ​ടെ മാ​ത്രം.

സ​ഹ​യാ​ത്ര​ക്കാ​രി​ക്ക് സീ​റ്റ് ന​ൽ​കാ​നാ​യി സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ​പ്പോ​ൾ ഡോ​റി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് പ​രു​ക്കേ​റ്റാ​ണ് കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​റാ​യി​രു​ന്ന ക​ള​ത്തൂ​ർ കു​ഴി​ക​ണ്ട​ത്തി​ൽ കെ.​ആ​ർ. മാ​ധ​വ​ൻ നാ​യ​ർ മ​രി​ച്ച​ത്. ഡോ​ർ ചെ​ക്ക​റി​ല്ലാ​തി​രു​ന്ന​ത് മൂ​ലം ഡോ​ർ തു​റ​ന്ന് കെ​ട്ടി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഈ ​അ​നാ​സ്ഥ​യാ​ണ് നി​ര​ത്തി​ൽ ഒ​രു ജീ​വ​ൻ പൊ​ലി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. അ​ട​പ്പി​ല്ലാ​ത്ത വാ​തി​ലു​ക​ളു​മാ​യി ബ​സ് യാ​ത്ര ന​ട​ത്ത​രു​തെ​ന്ന ക​ർ​ശ​ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ഇ​രു​പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് മാ​ധ​വ​ൻ നാ​യ​രു​ടെ മ​രു​മ​ക​ൻ പ്ര​സാ​ദ് പ​ല​ത​വ​ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​പ​ക​ട​വി​വ​രം അ​റി​യി​ക്കു​ക​യും നി​യ​മ​ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​ന്‍റി​മേ​ഷ​ൻ എ​ത്ത​ണ​മെ​ന്ന മ​റു​പ​ടി​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. പ​ത്ത് ദി​വ​സം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ മാ​ധ​വ​ൻ​നാ​യ​ർ മ​രി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് നീ​ക്കം ന​ട​ത്തു​ക​യാ​ണ് ബ​ന്ധു​ക്ക​ൾ. പി​റ​വം-​കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സി​ൽ കു​റ​വി​ല​ങ്ങാ​ട് നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​ക​വേ ക​ള​ത്തൂ​ർ ക​ണി​യോ​ടി ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ഈ ​ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള പു​ളി​ഞ്ചു​വ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു മാ​ധ​വ​ൻ നാ​യ​ർ​ക്ക് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

ക​ണി​യോ​ടി സ്റ്റോ​പ്പി​ന് ശേ​ഷം വ​ഴി​യി​ൽ നി​ന്ന് ക​യ​റി​യ യാ​ത്ര​ക്കാ​രി​യ്ക്കാ​യി സീ​റ്റ് വി​ട്ടു​ന​ൽ​ക​നാ​യി മാ​ധ​വ​ൻ​നാ​യ​ർ സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റു. ഇ​തി​നി​ട​യി​ൽ തു​റ​ന്ന് കെ​ട്ടി​വെ​ച്ച പി​ൻ വാ​തി​ലി​ലൂ​ടെ മാ​ധ​വ​ൻ നാ​യ​ർ തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സി​ൽ ക​ള​ത്തൂ​രി​ലെ​ത്തി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts