പാ​റ​യി​ടു​ക്കി​ൽ നി​ന്നും 87/ 18 ക്രൈം ​ന​ന്പ​റി​ലേ​ക്കു​ള്ള ദൂ​രം! അ​മ്മ മ​ല്ലി മ​ക​നെ കാ​ണു​ന്ന​തു ഒ​ന്പ​താ​ണ്ടു​ക​ൾ​ക്കു ശേ​ഷം, അ​തും ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി; മ​ധു​വി​ന്‍റെ ക​ഥ മ​ല തു​ര​ന്നെ​ത്തു​ന്നു!

എം.​വി. വ​സ​ന്ത്

പാ​ല​ക്കാ​ട്: വി​ശ​പ്പി​ന്‍റെ അ​ള​വു​കോ​ൽ- അ​ത് ഇ​നി ഇ​ങ്ങ​നെ​യാ​യി​രി​ക്കും. പാ​റ​യി​ടു​ക്കി​ൽനി​ന്നും ക്രൈം ​ന​ന്പ​റി​ലേ​ക്കു​ള്ള ദൂ​രം. അ​തി​നെ മ​ധു​വെ​ന്നു വി​ളി​ക്കാം. ക​റു​ത്ത​വ​ന്‍റെ കൊ​ടും​മ​ര​ണ​ത്തി​നു വി​ശ​പ്പി​ന്‍റെ ലോ​ക​ത്തി​നു സ​മ്മാ​നി​ക്കാ​നു​ള്ള​തും ഇ​താ​ണ്.

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചു ത​ല്ലി​ക്കൊ​ല്ല​പ്പെ​ട്ട മ​ധു അ​ട്ട​പ്പാ​ടി ആ​ദി​വാ​സി​ക​ളു​ടെ വി​ശ​പ്പി​ന്‍റെ പ്ര​തീ​ക​വും കൂ​ടി​യാ​ണ്. ഇ​നി​യെ​ത്ര മ​ധു​മാ​ർ ഇ​വി​ടെ ജ​നിക്കു​മെ​ന്ന​തി​ന​പ്പു​റം തെ​ര​ഞ്ഞു ക​ണ്ടു​പി​ടി​ക്കേ​ണ്ട​തു എ​ത്ര​യെ​ത്ര മ​ധു​മാ​ർ ഇ​വി​ടെ ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​താ​ണ്.

പു​റം​ലോ​ക​ത്തെ ഭ​യ​ന്നു പാ​റ​യി​ടു​ക്കി​ൽ ത​ള്ളി​നീ​ക്കി​യ മ​ധു​വി​ന്‍റെ ജീ​വി​തം വെ​ളി​ച്ച​ത്തി​ലേ​ക്കി​റ​ങ്ങി​യ​തു വി​ശ​പ്പി​ന്‍റെ വി​ളി സ​ഹി​ക്കാ​നാ​കാ​തെ​യാ​ണ്. ഒ​ടു​വി​ൽ ന​രാ​ധ​മന്മാ​രു​ടെ പേ​ക്കൂ​ത്തു​ക​ൾ​ക്കൊ​ടു​വി​ൽ പോ​ലീ​സി​ന്‍റെ 87/18 എ​ന്ന ക്രൈം ​ന​ന്പ​റി​ൽ അ​ന്ത്യ​വി​ശ്ര​മം. മ​ധു​വി​ന്‍റെ വി​ശ​പ്പു മാ​ത്ര​മ​ല്ല, അ​ട്ട​പ്പാ​ടി​യി​ലെ ഒ​ത്തി​രി​യൊ​ത്തി​രി ആ​ദി​വാ​സി​ക​ളു​ടെ വി​ശ​പ്പു​ക​ളും ഇ​തു​പോ​ലെ ക്രൈം ​ന​ന്പ​റു​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

പക്ഷേ, ക്രൈം ​ന​ന്പ​റു​ക​ളി​ടാ​ത്ത ലോ​ക​വും അ​ട്ട​പ്പാ​ടി​ക്കു​ണ്ട്. യു​വാ​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന അ​ട്ട​പ്പാ​ടി​യി​ൽ ഇ​വ​രു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചോ, ദു​രൂ​ഹ മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചോ ക്രൈം ​ന​ന്പ​റു​ക​ളാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന​തും യാ​ഥാ​ർ​ഥ്യം. പ​രാ​തി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ പ​ല ദു​രൂ​ഹ സം​ഭ​വ​ങ്ങ​ളും പോ​ലീ​സ് രേ​ഖ​ക​ളി​ൽ വ​രു​ന്നി​ല്ലെ​ന്നാ​ണ് യാ​ഥാ​ർ​ഥ്യം.

അ​ട്ട​പ്പാ​ടി കു​റു​ന്പ ക​ടു​കു​മ​ണ്ണ​യി​ൽ ഏ​ഴു വ​ർ​ഷ​മാ​യി വ​ന​ത്തി​ലെ പാ​റ​യി​ടു​ക്കി​ലാ​യിരുന്നു മ​ധു​വി​ന്‍റെ ജീ​വി​തം. അ​ച്ഛ​ൻ മ​ല്ല​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ മ​രി​ച്ചു. പ്രാ​ക്ത​ന ഗോ​ത്ര ​ഉൗ​രി​ലെ വീ​ട്ടി​ൽ അ​മ്മ​യും സ​ഹോ​ദ​രി​മാ​രു​മാ​യി​രു​ന്നു താ​മ​സം.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള മ​ധു പാ​ല​ക്കാ​ട് ഭാ​ഗ​ത്തു കെ​ട്ടി​ടം പ​ണി​ക്കു പോ​യി​രു​ന്നെ​ങ്കി​ലും അ​വി​ട​ത്തെ അ​ക്ര​മം സ​ഹി​ക്ക​വ​യ്യാ​തെ ഉൗ​രി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​ന​ത്തി​ലെ പാ​റ​യി​ടു​ക്കി​ലാ​യി പി​ന്ന​ത്തെ വാ​സം. വ​ല്ല​പ്പോ​ഴും വീ​ട്ടി​ലെ​ത്തു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു മ​ധു​വി​ന്‍റേത്.

വ്യാ​ഴാ​ഴ്ച ര​ണ്ടേ​കാ​ലി​നാ​ണ് പോ​ലീ​സി​നു വി​വ​രം ല​ഭി​ക്കു​ന്ന​ത്. ക​ള്ള​നാ​ണെ​ന്നും കാ​ട്ടി​ൽനി​ന്നും പി​ടി​കൂ​ടി​യ​താ​ണെ​ന്നും പ​റ​ഞ്ഞ് ഒ​രാ​ളെ മു​ക്കാ​ലി​യി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ഇ​രു​ത്തി​യി​രി​ക്കു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ഗ​ളി സി​എ​ച്ച്സി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്നു.

താ​വ​ളം എ​ന്ന സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഛർ​ദി​ച്ചു വാ​ഹ​ന​ത്തി​ൽ ത​ള​ർ​ന്നു​വീ​ണ മ​ധു​വി​ന് നാ​ലേ​കാ​ലോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്പോ​ൾ ബോ​ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വി​ശ​പ്പി​ന്‍റെ​യും ക്രൈം ​ന​ന്പ​റി​ന്‍റെ​യും അ​പ്പു​റ​ത്തേ​യ്ക്കും മ​ധു​വി​ന്‍റെ ക​ഥ മ​ല തു​ര​ന്നെ​ത്തു​ന്നു…. അ​മ്മ മ​ല്ലി മ​ക​നെ കാ​ണു​ന്ന​തു ഒ​ന്പ​താ​ണ്ടു​ക​ൾ​ക്കു ശേ​ഷം, അ​തും ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി…

Related posts