തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മധുവിന്റെ കുടുംബത്തിന്റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവും നിർണായകമായതായും സതീശൻ പറഞ്ഞു.
കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പലപ്പോഴും പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു.
ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.