രജനീകാന്ത് എന്നും എനിക്കൊരു വിസ്മയമാണ്. സിനിമയുടെ സ്വപ്നലോകത്തേക്ക് അക്കാദമിക് തലത്തില്‍ നിന്നു വന്ന ഒരാള്‍ എന്ന നിലയിലല്ല, അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ അദ്ഭുതം ഞാന്‍ പങ്കുവയ്ക്കുന്നത് എന്ന് മധു.
തന്റെ ജീവിതലക്ഷ്യം എന്താവണമെന്നു നിശ്ചയിക്കുകയും ആ ലക്ഷ്യത്തിലേക്കു കുതിച്ചുയരാന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്ത ഒരു സാധാരണ മനുഷ്യന്റെ വലിയ ജീവിത വിജയങ്ങളുടെ കഥയാണ് യഥാര്‍ഥത്തില്‍ രജനീകാന്തിന്റെ ജീവിതം. ശരിക്കുമത് പാഠപുസ്തകം കൂടിയാണ്. പുതിയ തലമുറ പഠിച്ചിരിക്കേണ്ട ഒരു ജീവിതപാഠം.
പലരില്‍ നിന്നും കേട്ടറിയുകയും സിനിമയിലൂടെ കണ്ടറിയുകയും ചെയ്ത രജനീകാന്തിനെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും.
തന്നിലെ നടന്റെ സാധ്യതകള്‍ എന്താണെന്ന് ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞത് അദ്ദേഹം തന്നെയാവണം. ഇത്രത്തോളം സ്റ്റൈലിഷായ മറ്റൊരു ആക്ടറെ ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്താനാവില്ല. സ്റ്റൈല്‍ മന്നന് എന്ന വിശേഷണം അദ്ദേഹത്തോളം യോജിച്ച വേറൊരാളെ നമുക്ക് ചൂണ്ടിക്കാട്ടാനുമില്ല. അതുകൊണ്ടെല്ലാം രജനി എനിക്കിന്നും അദ്ഭുതം തന്നെയാണ് എന്ന് മധു.