പാലക്കാട്: അട്ടപ്പാടിയിൽ തല്ലിക്കൊന്ന ആദിവാസി മധുവിന്റെ മരണത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരായ ആരോപണം തള്ളി വനം വിജിലൻസ് അന്വേഷണ റിപ്പോർട്ട്. വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് (വിജിലൻസ്) റിപ്പോർട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി. വനംവകുപ്പ് ജീവനക്കാരാണ് മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റാണെന്ന് റിപ്പോർട്ട് പറയുന്നു.
മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക ആരോപിച്ചിരുന്നു. തിരിച്ചറിയിൽ രേഖകൾ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നോക്കിനിന്നുവെന്നും ചന്ദ്രിക പറഞ്ഞു.
മധുവിനെ മർദിച്ച് കൊലപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു.