ബംഗളൂരു: കർണാടക നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടത് ദേശവിരുദ്ധ പ്രവർത്തനമല്ലെന്ന് പാർലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമി. നിലവിലെ ഉപമുഖ്യമന്ത്രി ലക്ഷ്മണ് സാവദിയെ പിന്തുണച്ചായിരുന്നു മധുസ്വാമിയുടെ പ്രസ്താവന.
നിയമസഭയില്‍ ഇരുന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടതിന് 2012ൽ അന്നത്തെ മന്ത്രിയായിരുന്ന ലക്ഷ്മണ് സാവദിക്ക് രാജിവയ്ക്കേണ്ടി വന്നിരുന്നു. ഇക്കാര്യം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കാട്ടിയതോടെയാണ് മധുസ്വാമി ന്യായീകരണവുമായി രംഗത്തുവന്നത്.
വിധാന്‍ സൗധയില്‍ ഇരുന്ന് പോണ് വീഡിയോ കണ്ടത് ദേശവിരുദ്ധ പ്രവർത്തനമല്ല. ശിക്ഷിക്കപ്പെടാന്‍ ആരെയും വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഇത്തരം വീഡിയോ കാണുന്നത് ധാര്‍മ്മികമായി ശരിയല്ല. ഈ സംഭവത്തിന്റെ പേരില്‍ ഇപ്പോഴും വിമര്‍ശനം തുടരുന്നത് ശരിയല്ലെന്നും മധുസ്വാമി കൂട്ടിച്ചേർത്തു.