അധികം സംസാരിക്കുകയില്ല, മമ്മൂട്ടിയെ ഭയങ്കര പേടിയായിരുന്നു! മലയാളത്തിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറഞ്ഞ് മധുബാല

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ‘അ​ഴ​ക​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി മ​ധു​ബാ​ല സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ യോ​ദ്ധ​യി​ലെ ക​ഥാ​പാ​ത്ര​വും പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഒ​രു മാ​ധ്യ​മ​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ ഇ​രു​താ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് മ​ധു​ബാ​ല.

ക​ലാ​പാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ലാ​ണ് ജ​നി​ച്ച​തെ​ങ്കി​ലും പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​യി​രു​ന്നു നി​ർ​മാ​താ​വ് കൂ​ടി​യാ​യ അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് ഞാ​ൻ സി​നി​മ​യി​ൽ എ​ത്തി​യ​ത്. ആ​ദ്യ ചി​ത്രം മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഴ​ക​നാ​യി​രു​ന്നു. അ​ന്ന് അ​ദ്ദേ​ഹ​ത്തെ ഭ​യ​ങ്ക​ര പേ​ടി​യാ​യി​രു​ന്നു.

അ​ദ്ദേ​ഹം അ​ധി​കം സം​സാ​രി​ക്കു​ക​യി​ല്ല. ഘ​ന​ഗം​ഭീ​ര​മാ​യ ശ​ബ്ദ​ത്തി​ൽ മ​ധു, ഷോ​ട്ടി​ന് റെ​ഡി​യാ എ​ന്ന് ചോ​ദി​ക്കു​ന്പോ​ൾ ത​ന്നെ ഞാ​ൻ വി​റ​ച്ചു പോ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഷൂ​ട്ടിംഗ് തീ​ർ​ന്ന​പ്പോ​ഴേ​ക്കും പേ​ടി മാ​റി. പു​റ​മേ മാ​ത്രം ഗൗ​ര​വം കാ​ണി​ക്കു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു മ​മ്മൂ​ട്ടി സാ​ർ. പി​ന്നീ​ട് മ​മ്മൂ​ട്ടി സാ​റി​നൊ​പ്പം നീ​ല​ഗി​രി എ​ന്ന ചി​ത്ര​ത്തി​ൽ കൂ​ടി അ​ഭി​ന​യി​ച്ചു.

‘യോ​ദ്ധ’ യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ ന​ന്നാ​യി ത​മാ​ശ പ​റ​യു​മാ​യി​രു​ന്നു എ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ ഒ​ട്ടും പേ​ടി തോ​ന്നി​യി​രു​ന്നി​ല്ലെ​ന്നും മ​ധു​ബാ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts