അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഗ്ലാമര് പ്രകടനം കൊണ്ടും ഒരു കാലത്ത് ഇന്ത്യന് സിനിമയെ വിസ്മയിപ്പിച്ച നടിയായിരുന്നു സില്ക് സ്മിത.
നീണ്ട 17 വര്ഷത്തെ സിനിമ ജീവിതത്തില് അനവധി കഥാപാത്രങ്ങള്ക്ക് വെള്ളിത്തിരയില് ജീവന് പകരാന് സില്ക്കിനായി.
എന്നാല് ചൂടന് നായിക എന്ന നിലയില് ഒരു പരിധിവരെ അവരെ തളച്ചിടുകയാണ് സിനിമാലോകം ചെയ്തത്.
80കളില് തരംഗം സൃഷ്ടിച്ച നടി അന്ന് ഗ്ലാമര് പ്രകടനത്തിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്.
1979ല് തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ സില്ക് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതോടെ സില്ക്ക് എന്ന് കൂടി ചേര്ത്ത് സില്ക് സ്മിത എന്ന പേരില് നടി അറിയപ്പെട്ടു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 450 ഓളം സിനിമകളിലാണ് നടി എത്തിയത്. രണ്ട് പതിറ്റാണ്ടിനപ്പുറവും സില്ക് സ്മിതയെക്കുറിച്ച് സിനിമാ ലോകത്ത് ചര്ച്ചകള് ഉയരാറുണ്ട്.
സില്ക് സ്മിതയുടെ പേരില് 80 കളില് നിരവധി ഗോസിപ്പുകളും സിനിമാ ലോകത്ത് വന്തോതില് പ്രചരിച്ചിരുന്നു.
90കളോടെ സില്ക് സ്മിതയ്ക്ക് കരിയറില് വലിയ തിരിച്ചടികള് നേരിട്ടു. സെക്സ് സിംബല് റോളുകളില് കുടങ്ങിയ നടിക്ക് നല്ല സിനിമകള് ലഭിക്കാതെയായി.
ഇതിനിടെ സാമ്പത്തിക പ്രശ്നങ്ങളും സില്കിന് വന്നു. ഒടുവില് 1996 സെപ്റ്റംബര് 23ന് ചെന്നൈയിലെ ഒരു അപ്പാര്ട്മെന്റില് ആത്മഹത്യ ചെയ്ത നിലയില് നടിയെ കണ്ടെത്തുകയായിരുന്നു.
ഇപ്പോഴിതാ സില്ക്ക് സ്മിതയെക്കുറിച്ചുള്ള തന്റെ മറക്കാനാവാത്ത ഓര്മ്മകള് പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ മധുപാല്.
സ്മിതയെ വിവാഹം കഴിച്ച ഒരോയൊരാള് താനാണെന്നും അത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നതെന്നും മധുപാല് പറയുന്നു.
ഒരു സിനിമയില് ഒന്നിച്ച് അഭിനയിച്ചപ്പോഴുള്ള ഓര്മ്മകളെക്കുറിച്ചാണ് മധുപാല് പറയുന്നത്. മറ്റുള്ള നടന്മാരെല്ലാം സ്മിതയുമായി റൊമാന്റിക് സീനുകളാണ് ചെയ്തത്.
പള്ളിവാതിക്കല് തൊമ്മിച്ചല് എന്ന ചിത്രത്തില് അഭിനയിക്കുമ്പോള് പള്ളിയില് വെച്ചുള്ള ഒരു വിവാഹത്തിന്റെ സീന് ഉണ്ടായിരുന്നു.
താന് സ്മിതയെ താലികെട്ടി കാറില് കൈപിടിച്ച് കയറ്റുന്നത് വരെയുള്ള സീന് ആയിരുന്നു അതെന്നും ആ സീന് കഴിഞ്ഞതോടെ സ്മിത വികാരഭരിതയായി തന്നോട് സംസാരിച്ചെന്നും മധുപാല് പറഞ്ഞു.
തന്നെ ഒരാള് വിവാഹം കഴിക്കുന്നത് ആദ്യമായിട്ടാണെന്നും ഇങ്ങനെ ഒരു സംഭവം തന്റെ വ്യക്തി ജീവിതത്തിലോ സിനിമാജീവിതത്തിലോ ഉണ്ടായിട്ടില്ലെന്നും സ്മിത അന്ന് പറഞ്ഞതായി മധുപാല് ഓര്ക്കുന്നു.ഘ