ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ കൃഷ്ണ ജന്മഭൂമിയിലുള്ള മുസ്ലിം ആരാധനാലയം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. അയോധ്യ ബാബറി മസ്ജിദ് തകർത്ത കേസിലെ വിധി വന്നതിനു തൊട്ടുപിന്നാലെയാണിത്.
കഴിഞ്ഞ ആഴ്ചയാണ് മഥുരയിലെ കീഴ്ക്കോടതിയിൽ ഹർജി എത്തിയത്. കൃഷ്ണ ജന്മഭൂമിക്ക് സമീപമുള്ള മോസ്ക് നീക്കം ചെയ്യണമെന്നും അവിടെ ഉണ്ടായിരുന്ന ക്ഷേത്രം തകർക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
മുഗൾ ചക്രവർത്തി ഔറംഗസേബ് ആണ് ക്ഷേത്രം തകർത്തതെന്നും ഹർജിയിൽ പറയുന്നു.എന്നാൽ ഹർജി കോടതി തള്ളി. ഷാഹി ഇഡ്ഗ മോസ്ക് സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെ 13.37 ഏക്കർ സ്ഥലമാണ് ഹർജിക്കാർ അവകാശപ്പെടുന്നത്.
ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഓരോ ഇഞ്ചും ഹിന്ദു സമൂഹത്തിനും ഭക്തർക്ക് പവിത്രമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു.