മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിഗംഭീര പ്രകടനകളോടെ മധുര രാജ തിയേറ്ററുകളെ കീഴടക്കി. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും കൈ കോര്‍ത്ത മധുര രാജയുടെ മൂന്നാം ഭാഗം എത്തുന്നു.മിനിസ്റ്റർ രാജ എന്നു പേരിട്ടിരിക്കന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്ത മധുരരാജയുടെ അവസാന ടൈറ്റിൽ കാർഡിൽ കൂടിയാണ് പുറത്തുവിട്ടത്. വൈശാഖ് ഉദയകൃഷ്ണ മമ്മൂട്ടി ടീമാണ് ഈ ചിത്രവും ഒരുക്കുന്നത് .
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രംമാണ് പോക്കിരിരാജ അതിനെ വെല്ലുന്ന വിജയം മധുരരാജ ഇപ്പോൾ തന്നെ ഉറപ്പുവരുത്തി. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന് ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ചത്. മിനിസ്റ്റർ രാജയുടെ കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മൂന്നാം ഭാഗം എത്തുമെന്ന് അറിഞ്ഞ ആരാധകർ ഏറെ സന്തോഷത്തിലാണ്.