വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന മധുരരാജയും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറും റിലീസിനൊരുങ്ങുകയാണ്. ഫേസ്ബുക്ക് പേജിൽ ലൂസിഫന്റെ ട്രെയിലർ ഷെയർ ചെയ്ത വൈശാഖിന് പൃഥ്വിരാജ് നൽകിയ രസകരമായ കമന്റാണ് ഏറെ കൈയടി നേടുന്നത്.
രാജയുടെ മൂന്നാം ഭാഗത്തിൽ സൂര്യയെയും വിളിക്കണെ എന്നാണ് പൃഥ്വി കുറിച്ചത്. മധുരരാജയുടെ ആദ്യ ഭാഗമായിരുന്ന പോക്കിരിരാജയിൽ മമ്മൂട്ടിയുടെ അനിയന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. സൂര്യയെന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.
ചിത്രം തീയറ്ററുകളിൽ വൻ വിജയമാണ് നേടിയത്. മധുരാജയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ആരും ക്ഷണിച്ചില്ലെന്നും പൃഥ്വി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സിനിമയുടെ മൂന്നാം ഭാഗത്തെങ്കിലും തന്നെ വിളിക്കണെ എന്ന് പൃഥ്വി സംവിധായകനെ ഓർമിപ്പിച്ചത്.