നെന്മാറ: മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അത്യുൽപാദന ശേഷിയുള്ള നെൽവിത്ത് നെന്മാറ കൃഷിഭവന്റെ കീഴിലുള്ള വിത്തനശേരിയിൽ പരീക്ഷിക്കുന്നു.വിത്തനശേരി-കൂട്ടക്കടവ് പാടശേഖരത്തിലെ കൃഷിയിടത്തിലാണ് ഒന്നാം വിള കൃഷി ഇറക്കിയിരിക്കുന്നത്.നെമ്മാറ വിള ആരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ കൃഷി ചെയ്യുന്ന ഈ പുതിയ ഇനം നെൽവിത്ത് മനുരത്ന 82 – 100 ദിവസം കൊണ്ട് കൊയ്തെടുക്കാനാകുമെന്നത് ശാസ്ത്രീയമായി പരീക്ഷിക്കുകയാണ് ചെയ്യുന്നത്.
സർവകലാശാലയുടെ പരീക്ഷണത്തിൽ ഹെക്ടറിന് 7 ടണ്‍ വിളവ് ലഭിച്ചിരുന്നു. എച്ച്എസ്16 എന്ന പേരിൽ കർഷകർ വ്യാപകമായി പരീക്ഷിച്ച വിത്താണ് പിന്നീട് മനുരത്ന എന്ന പേരിൽ പുറത്തിറക്കിയത്.കേരളത്തിൽ വിരിപ്പ്,മുണ്ടകൻ, പുഞ്ച എന്നീ മൂന്ന് കാലങ്ങൾക്കും മനുരത്ന അനുയോജ്യമാണ്.നെൽച്ചെടികൾക്കു ഒരു മീറ്ററോളളം ഉയരവും കതിരിന് 25സെന്റിമീറ്ററോളം നീളവും വരും.
ഒരു കതിരിൽ 113120മണികൾ കാണുമെന്നതും 10കിലോഗ്രാം നെല്ല് കുത്തിയാൽ 7.5കിലോഗ്രാം അരി ലഭിക്കുമെന്നതും ഇതിന്റെ സവിശേഷതയാണത്രെ.